സുറിയാനി പണ്ഡിതൻ മൽപ്പാൻ ഗീവർഗീസ് ചേടിയത്ത് വിടവാങ്ങി.

അന്തർദേശിയ തലത്തിൽ പ്രസിദ്ധനായ മൽപ്പാൻ ഗീവർഗീസ് ചേടിയത്ത് (76 )വിടവാങ്ങി.സഭാപിതാക്കന്മാർ സംബന്ധിച്ച ആധികാരികമായി സംസാരിക്കുവാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാളായിരുന്നു അദ്ദേഹം. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ സീനിയർ വൈദികനും പത്തനംതിട്ട രൂപതയുടെ ചാൻസിലറുമായിരുന്നു രൂപതയുടെ മൈനർ സെമിനാറിലയിലെ ആധ്യാത്മിക പിതാവും ആറ്റരികം സെന്റ് . ജോർജ് മലങ്കര കത്തോലിക്കാ പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു.വടവാരൂർ സെന്റ് തോമസ് അപോസ്തോലിക സെമിനാരിയിലെ സെന്റ് മാരീസ് മലങ്കര മേജർ സെമിനാരിയിലും പ്രൊഫെസ്സറായും സേവനം ചെയ്ത. അദ്ദേഹം നൂറിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി അന്തർദേശിയ അക്കാദമി സമിതികളിൽ അംഗമായും കൂടാതെ കത്തോലിക്കാ സിറിയൻ ഓർത്തഡോക്സ്‌ അന്തർദേശിയ ദൈവ ശാസ്ത്ര കമ്മീഷന്റെ കത്തോലിക്കാ പ്രതിനിധിയായും മൽപ്പാൻ ഗീവർഗീസ് സേവനമനുഷ്ടിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group