കോവിഡ് രോഗികൾക്ക് സഹായവുമായി യുവജന കത്തോലിക്ക സംഘടന

കൊറോണ പകർച്ചവ്യാധി ഇന്ത്യയിൽ പിടിമുറുക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി യുവജന കത്തോലിക്ക സംഘടനകൾ. ഇന്ത്യയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവജന കത്തോലിക്ക സംഘടനയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് രോഗബാധിതർക്ക് സഹായവുമായി എത്തിയിട്ടുള്ളത്.കൊറോണ വൈറസ് ബാധയിൽ രാജ്യം നട്ടം തിരിയുമ്പോൾ ഒരുകൂട്ടം പരിശീലനം ലഭിച്ച യുവാക്കളാണ്കോവിഡ് ബാധിതരെ ശുശ്രൂഷിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. പകർച്ചവ്യാധിയിൽ രാജ്യത്ത് മെഡിക്കൽ സ്റ്റാഫുകളുടെ കുറവ് നേരിടുമ്പോൾ പരിശീലനം ലഭിച്ച ഈ യുവാക്കളുടെ സാന്നിധ്യം ആരോഗ്യ മേഖലയ്ക്ക് പുത്തൻ ഉണർവാണ് നൽകുന്നത്.ശരിയായി പരിശീലനം ലഭിച്ച യുവ സന്നദ്ധപ്രവർത്തകരുടെ സംഘം കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബാംഗ്ലൂരിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളിലെ കോവിഡ് രോഗികളെ പരിചരിക്കുന്നു.
” ഇത് ഒരു സമുദ്രത്തിലെ ഒരു തുള്ളി പോലെ തോന്നും”, എന്നാൽ ഈ നിർണായക നിമിഷങ്ങളിൽ ഏർപ്പെടാനും സേവിക്കാനുമുള്ള ധൈര്യം പ്രധാനമാണ്, ഇത് ക്രിസ്തീയ ജീവകാരുണ്യ പ്രവർത്തനത്തിന്റെയും അയൽക്കാരനോടുള്ള സ്നേഹത്തിന്റെയും ദൃശ്യമായ അടയാളമാണ്”,
സന്നദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഫാദർ.
ഡിസ. പറഞ്ഞു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group