മത പരിവർത്തനം കുറ്റം ചുമത്തപ്പെട്ട കന്യാസ്ത്രീക് ജാമ്യം നിഷേധിച്ചു.

മതപരിവർത്തന കുറ്റം ചുമത്തി കഴിഞ്ഞ ദിവസം മധ്യപ്രദേശ്യിൽ അറസ്റ്റു ചെയ്ത സിസ്റ്റർ ഭാഗ്യക്ക് വിചാരണ കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് നൽകിയ അപേക്ഷ നിരസിച്ചു. ചാത്തർപൂർ ജില്ലയിലെ ഖജുരാഹോയിലെ സേക്രട്ട് ഹാർട്ട് കോൺവെൻറ് സ്കൂൾന്റെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ടിച്ച സിസ്റ്റർ ഭാഗ്യ തന്റെ സഹപ്രവർത്തകയെ നിർബന്ധിച്ച് മതം മാറ്റുവാൻ പ്രേരിപ്പിച്ച് എന്നാരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിനെതിരെ സിസ്റ്റർ നൽകിയ മുൻ‌കൂർ ജാമ്യഅപേക്ഷയാണ് വിചാരണ കോടതി തള്ളിയത്.സിസ്റ്ററുടെ നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതിയെ സമീപിക്കുവാനും ഹൈക്കോടതിയിൽ നിന്ന് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രൂപത വികാരി ഫാദർ മാർട്ടിൻ പുന്നോലിൻ മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 26 ന് വിചാരണ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്.പുതുതായി സംസ്ഥാനത്ത പാസാക്കിയ മതപരിവർത്തന നിയമം മറയാക്കി ക്രൈസ്തവരെ ആക്രമിക്കാൻ ശ്രമിക്കുന്ന ഗൂഢ സംഘടനകൾ ആണ് ഈ കേസിനു പിന്നിലെന്നും കേസ് മനഃപൂർവം കെട്ടിച്ചമച്ചതാണെന്നും ഫാദർ മാർട്ടിൻ പറഞ്ഞു. കഴിഞ്ഞ വർഷം തന്നെ സേവനങ്ങൾ അവസാനിപ്പിച്ചു പോയ അധ്യാപികയാണ് പരാതിക്കാരി എന്നുള്ള വസ്തുത തന്നെ ഈ കേസ് കെട്ടിച്ചമച്ചതാണ് എന്നതിന് തെളിവാണ് ഫാദർ ചൂണ്ടിക്കാട്ടി. മത ന്യൂനപക്ഷങ്ങളെ ക്രൈസ്തവരുടെ സ്ഥാപനങ്ങളും മറ്റും ലക്ഷ്യംവെച്ചുകൊണ്ട് നടത്തുന്ന സംഘടിത നീക്കമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മിഷനറി പ്രവർത്തനങ്ങളെ കുറ്റകരമായി കണക്കാക്കാൻ ഭരണകൂടം ശ്രമിക്കുന്നതായും ഫാദർ മാർട്ടി കുറ്റപ്പെടുത്തി.ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സിസ്റ്ററുടെ നിരപരാധിത്വം എത്രയും വേഗം തെളിയിക്കപ്പെടുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിയമത്തിന്റെ മറവിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് നിത്യ സംഭവങ്ങളായി മാറുകയാണ് .ജനുവരി 9 മുതൽ 23 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group