ഓരോ വൈദിക വിദ്യാർത്ഥികളെയും പരിശീലകർ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ 17- ന് മിലാൻ അതിരൂപതയിലെ വൈദിക പരിശീലകരുമായി നടന്ന കൂടികാഴ്ചയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മാർപാപ്പാ.
“ഒരുവനിലെ ദൈവവിളി തിരിച്ചറിയേണ്ടതിന് പരിശീലകർ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും വേണമെന്നും അവന്റെ കഴിവുകൾ, ബലഹീനതകൾ എന്നിവയെല്ലാം പരിശീലകർ മനസ്സിലാക്കണമെന്നും,വൈദിക പരിശീലന കാലഘട്ടം പക്വതയുള്ള പുരോഹിതരെ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാവണമെന്നും പാപ്പാ പറഞ്ഞു. വൈദികർ കൂദാശയുടെ മാത്രം പരികർമ്മകരാകാതെ മനുഷ്യത്വത്തിലും മറ്റ് മനുഷ്യരോടുള്ള ഇടപെടലിലും മികച്ചു നിൽക്കണമെന്നും തുറന്ന മനോഭാവവും വീക്ഷണവും പരിശീലകർക്ക് വൈദികാർത്ഥികളെ മനസ്സിലാക്കാൻ ആവശ്യമാണെന്നും അതുകൊണ്ട് പരിശീലകർ തന്നെ ക്രിസ്തുവിന്റെ പൂർണ്ണതയിലേക്ക് അനുദിനം വളരാൻ പരിശ്രമിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group