ദൈവത്തെ ആരാധിക്കുന്നതിൽ നിന്ന് യാതൊന്നിനും ഞങ്ങളെ തടയാനാവില്ല : നൈജീരിയൻ ആർച്ച് ബിഷപ്പ്

യേശു ക്രിസ്തുവിനെ ആരാധിക്കുന്നതിൽ നിന്ന് യാതൊന്നിനും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ലഎന്ന് ഉറക്കെ പ്രഖ്യാപിച്ച് നൈജീരിയൻ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. പന്തക്കുസ്താ തിരുനാൾ തിരുക്കർമ്മ മധ്യേ ദൈവാലയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വെസ്റ്റ് ആഫ്രിക്ക എപ്പിസ്‌ക്കോപ്പൽ കോൺഫറൻസ് തലവൻ കൂടിയായ ആർച്ച്ബിഷപ്പ് നൈജീരിയൻ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസസ്‌ഥൈര്യം വ്യക്തമാക്കിയത്.

ദൈവത്തിന് ശ്രേഷ്ഠമായ സമർപ്പണം നടത്തുന്നു എന്ന ചിന്തയോടെ വിശ്വാസികളെ കൊന്നൊടുക്കുന്നവർ കത്തോലിക്കാ സഭയ്ക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയാണ്. ദൈവത്തെ ആരാധിക്കുന്നതിൽ നിന്നും നീതിക്ക് അനുകൂലമായി ശബ്ദിക്കുന്നതിൽ നിന്നും നമ്മെ ഭയപ്പെടുത്താനാണ് ഈ ആക്രമണങ്ങളെങ്കിൽ, ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ദൈവത്തെ ആരാധിക്കുന്നതിൽ നിന്നും സത്യം പ്രഘോഷിക്കുന്നതിൽനിന്നും യാതൊന്നും ഞങ്ങളെ തടയില്ല.’

കത്തോലിക്കാ സഭയ്‌ക്കെതിരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും നൈജീരിയയിലെ ദൈവജനം ആരാധനയ്ക്കായി ഒത്തുകൂടുന്നതും അനീതിക്കെതിരെ ശബ്ദിക്കുന്നതും തുടരേണ്ടതുണ്ടെന്നും ഡ്യുറ്റ്സേ- സാങ്ബാഗിയിലെ സെന്റ് അഗസ്റ്റിൻ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ ആർച്ച്ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ച് പരാമർശിച്ച ആർച്ച് ബിഷപ്പ് വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ നൈജീരിയൻ ക്രൈസ്തവരെ സധൈര്യരാക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group