ഇന്ത്യയ്ക്ക് സഹായവുമായി അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടനകൾ..

കോവിഡ്19: രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യ
മഹാ രാജ്യത്തിന് സഹായമേകാൻ അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടനകൾ രംഗത്ത്. കത്തോലിക്കാസഭയുടെ ഔദ്യോഗിക സന്നദ്ധസംഘടനകളായ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ്, (സി.ആർ.എസ്), കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ, എന്നിവയുൾപ്പെടെയുള്ള സന്നദ്ധ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ജീവൻ രക്ഷ ഉപാധികൾ ഉൾപ്പെടെയുള്ള അടിയന്തര സഹായം നൽകുവാനും, മഹാ മാരി ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് സഹായം നൽകുവാനും രോഗബാധയുടെ വ്യാപനം കുറയ്ക്കാനും രോഗബാധയുടെ ഗുരുതരാവസ്ഥയെ അതിജീവിക്കാനും കുടുംബങ്ങളെ ബോധവൽക്കരിക്കാനുമായി സംഘടന പ്രവർത്തിക്കുമെന്ന് സി.എൻ.ഇ.ഡബ്യു.എ. പ്രസിഡന്റ്
മോൺ. പീറ്റർ വക്കാരി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group