പരിശുദ്ധദൈവമാതാവിനോടുള്ള വണക്കമാസം : ഏഴാം ദിവസം.

”സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല”(യോഹ.3:5). സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനത്തിനു ജ്ഞാനസ്നാനം കൂടിയേ കഴിയൂവെന്നാണ് ഈ വചനം വ്യക്തമാക്കുന്നത്…
പ്രായ-ലിംഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരോടുമായാണ് ഈശോ ഇതു വെളിപ്പെടുത്തുന്നത്. ഭൂമിയില്‍ ജനിച്ച ഏതൊരുവനും ഇതു ബാധകവുമാണ്. “വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും”(മര്‍ക്കോ:16;16).
വീണ്ടും വ്യക്തമാക്കുന്നത് വിശ്വസിച്ചതുകൊണ്ട് മാത്രം കാര്യമില്ല.
സ്നാനം സ്വീകരിക്കുക കൂടി ചെയ്താലേ രക്ഷിക്കപ്പെടുകയുള്ളൂവെന്നാണ്.വിശ്വാസത്തോടെ ജ്ഞാനസ്നാനം സ്വീകരിച്ചു കൊണ്ട് അവിടുത്തെ ഹിത പ്രകാരം ജീവിതാന്തസ് തെരഞ്ഞെടുത്തിരിക്കുന്ന നാം ഓരോരുത്തരും പൂർവ്വാധികം വിശ്വാസത്തോടെ,ജ്ഞാനസ്നാനത്തേയും ജീവിതാന്തസ്സിനെയും കളങ്കപ്പെടുത്താതെ പരിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധി നിറഞ്ഞ ജീവിതത്തെ മാതൃകയാക്കി ആദരവോടെ സ്വീകരിച്ചു കൊണ്ട് വണക്ക മാസത്തിന്റെ ഈ ദിവസങ്ങളിൽ ദൈവകൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.”ദൈവമേ, അങ്ങ് സകല വിശുദ്ധരുടെയും വിശുദ്ധിയെ അതിലംഘിക്കുന്ന വിശുദ്ധിയുടെ പരിവേഷത്താല്‍ പരി.കന്യകയെ അലങ്കരിച്ചു. ഞങ്ങള്‍ ജ്ഞാനസ്നാന സ്വീകരണത്തില്‍ ലഭിച്ച പ്രസാദവരത്തെ കളങ്കപ്പെടുത്താതെ നിര്‍മ്മലമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ.. അനുദിനം ഞങ്ങളുടെ ജീവിതാന്തസിന്റെ ചുമതലകള്‍ യഥാവിധി നിര്‍വഹിച്ചുകൊണ്ട് ഉത്തരോത്തരം വിശുദ്ധിയില്‍ പുരോഗമിച്ചു കൊണ്ട് അങ്ങേ ദിവ്യജനനിയെ ഞങ്ങള്‍ അനുഗമിക്കട്ടെ… ആമേൻ…. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. സുകൃതജപം : സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഭൂവാസികളായ ഞങ്ങള്‍ക്കും നീ രാജ്ഞിയായിരിക്കേണമേ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group