മൊസാംബിക്കിലെ നിരവധി ക്രൈസ്തവ ഗ്രാമങ്ങൾ ഐഎസ് തീവ്രവാദികൾ ആക്രമിച്ചതായി റിപ്പോർട്ട്.
മൊസാംബിക്കിലെ കാബ ഡെൽഗാഡോ പ്രവിശ്യയിലെ ക്രൈസ്തവ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്.
ആറ് ക്രൈസ്തവ നഗരങ്ങളിൽ നടന്ന ആക്രമണങ്ങളിൽ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നാലു പേരും ക്രൈസ്തവരാണ്. ശിരഛേദം ചെയ്യപ്പെട്ട മൃതദേഹങ്ങളുടെ ചിത്രങ്ങളും കത്തിച്ച ഗ്രാമങ്ങളുടെ ചിത്രങ്ങളും ഐഎസ് പുറത്തുവിട്ടിരുന്നു.
ഐഎസും അതിന്റെ അനുബന്ധ സംഘടനകളും മൊസാംബിക്കിൽ ആയിരക്കണക്കിന് ക്രൈസ്തവരെയാണ് ഇതിനോടകം കൊലപ്പെടുത്തിയിട്ടുള്ളത്. 2022 ജനുവരി 13- ന് സിറ്റേറ്റ് ഗ്രാമത്തിൽ ഐഎസ് സംഘടന നടത്തിയ ആക്രമണത്തിൽ 60 വീടുകളാണ് കത്തി നശിച്ചത്. ജനുവരി 14ന് 20 വീടുകളും ജനുവരി 18 ന് ലിംവാലംവാല ഗ്രാമത്തിലെ 200 വീടുകളും തീവ്രവാദികൾ അഗ്നിക്കിരയാക്കിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group