ഐഎസ്ഐ പിന്തുണയോടെ കൂട്ട മതപരിവർത്തനം നടത്തുന്ന സംഘം പിടിയിൽ..

ഉത്തര്‍പ്രദേശിൽ പാകിസ്ഥാന്‍ ചാരസംഘടനായ ഐഎസ്ഐന്റെ സാമ്പത്തിക പിന്തുണയോടെ ഇസ്ലാം മതപരിവർത്തനത്തിന് നേതൃത്വം കൊടുത്ത സംഘം പിടിയിൽ.
കൂട്ടമതപരിവര്‍ത്തനം നടത്തുന്ന സംഘത്തെ ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡണ് പിടികൂടിയത്.
ഇതുവരെ ക്രിസ്ത്യൻ ഹിന്ദു വിഭാഗത്തിൽപ്പെട്ട ആയിരത്തോളം പേരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നണ് റിപ്പോർട്ട്.
ഉത്തര്‍പ്രദേശിലെ നിരവധി സ്ഥലങ്ങളിലും ഇസ്ലാമിലേക്ക് കൂട്ടപരിവര്‍ത്തനത്തിന് ശ്രമം നടക്കുന്നുണ്ടെന്നും ഇതിനായി റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും യൂ പി എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.
മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗിര്‍ ആലം ഖാസ്മി എന്നിവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്നും ഇസ്ലാമിക് ദവാ സെന്ററിന്റെ പേരിലാണ് എല്ലാ ഗൂഢാലോചനയും നടന്നതെന്നും എഡിജിപിപറഞ്ഞു. വൈകല്യങ്ങൾ ഉള്ളതും സംസാരശേഷി ഇല്ലാത്തവരെയും , കേള്‍വി ശക്തിയില്ലാത്ത കുട്ടികളെയും സ്ത്രീകളെയുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. വാരാണസി, മഥുര ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group