“ഹെയ്തിയിലെ സാഹചര്യം ഭയാനകം” ഫ്രാൻസിസ്കൻ സന്യാസിനി

“ഹെയ്തിയിൽ, മാർച്ച് മൂന്ന് മുതൽ, സാഹചര്യം ഭയാനകമാണ്. അക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അഭൂതപൂർവമായ പ്രതിസന്ധിയാണ് ഈ കരീബിയൻ രാജ്യം അനുഭവിക്കുന്നത്. കൂടാതെ, പ്രധാനമന്ത്രി ഏരിയൽ ഹെൻറി എവിടെയാണെന്ന് പോലും അറിയില്ല.” ഹെയ്ത‌ിയിൽ സേവനം ചെയ്യുന്ന ഫ്രാൻസിസ്ക്കൻ സന്യാസിനിയായ മാർസെല്ല കാറ്റോസ പറയുന്നു.

കഴിഞ്ഞയാഴ്ച, ക്രിമിനൽ സംഘങ്ങളിലെ സായുധ അംഗങ്ങൾ രാജ്യത്തെ ഏറ്റവും വലിയ രണ്ട് ജയിലുകൾ ആക്രമിച്ചു, തടവുകാരെ മോചിപ്പിക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്തു. ഇത് രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും 72 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും അധികാരികളെ നിർബന്ധിതരാക്കി. ഇതേ തുടർന്ന് രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിൽ തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്ന് ഹെയ്തിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m