കർമ്മ മണ്ഡലത്തിൽ വീണ്ടും സജ്ജീവമായി ബിഷപ്പ് ജെയിംസ് കോൺലി

നെബ്രാസ്ക/യു.എസ് : നെബ്രാസ്കയിലെ ലിങ്കൺ രൂപതയുടെ മെത്രാൻ ജെയിംസ് കോൺലി പതിനൊന്ന് മാസത്തെ മാനസികാരോഗ്യ ചികിത്സയ്ക്ക് ശേഷം വീണ്ടും ചുമതലയേറ്റു. നവംബർ 13 മുതൽ ചികിത്സാ സംബന്ധമായ ഇടവേള പൂർത്തീകരിച്ച് വീണ്ടും മെത്രാനായി തുടരാൻ മാർപാപ്പ, ബിഷപ്പ് കോൺലിയോട് നിർദ്ദേശിച്ചിരുന്നു. രൂപതയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാൻ പതിനൊന്ന് മാസത്തിനിടയിൽ തനിക്ക് ആത്മീയ ഡയറക്ടർമ്മാരിൽ നിന്നും മാനസികാരോഗ്യ വിദഗ്ധരിൽ നിന്നും ലഭിച്ച പരിചരണത്തിന്റെ ഫലമായി സാധിക്കുമെന്നും കോൺലി ഉറപ്പ് നൽകി. ഉത്ക്കണ്ഠ, വിഷാദം, വിട്ടുമാറാത്ത ഉറക്കമില്ലായ്മ എന്നിവയാൽ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ലിങ്കൺ ബിഷപ്പ് ശുശ്രൂഷകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഫീനിക്സിലെ ഒരു റിട്രീറ്റ് സെന്ററിലായിരുന്നു ബിഷപ്പ് കോൺലിക്ക് വിശ്രമവും ചികിത്സയും നൽകിയത്.

  ബിഷപ്പ് തിയോഡോർ മക്കരിക്കിനെ ചുറ്റിപ്പറ്റിയുള്ള കത്തോലിക്കാ സഭയിൽ നടന്ന ലൈംഗിക പീഡന ആരോപണങ്ങൾക്കും ലിങ്കൺ രൂപതയുടെ മുൻ ഭരണത്തെക്കുറിച്ചുള്ള പ്രാദേശിക പ്രശ്‍നങ്ങൾക്കും ഇടയിൽ ലിങ്കൺ രൂപതയുടെ പ്രഥമ അധികാരി അവധിയിൽ പ്രവേശിച്ചത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ചികിത്സക്കായി അവധിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്റെ വിഷാദത്തെയും ഉത്ക്കണ്ഠയെയും സ്വന്തമായി മറികടക്കാൻ താൻ ശ്രമിച്ചിരുന്നെന്ന് കോൺലി പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾ യഥാർഥ ആരോഗ്യ പ്രശ്‍നങ്ങളാണ് ഏതെങ്കിലും അസുഖം പോലെ നിങ്ങൾക്ക് ഇത് സ്വയം പരിഹരിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ പരിചരണം ഈ സമയത്ത് അത്യാവശ്യമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. പ്രത്യാശയാണ് തന്നെ നിലനിർത്തിയതെന്നും, തന്റെ ജീവിതത്തിലെ ഈ ഇരുണ്ട കാലഘട്ടത്തെ മറികടക്കാൻ യേശുക്രിസ്തുവിലുള്ള വിശ്വാസവും, അവന്റെ പുനരുധാനത്തിൽ പങ്കുചേരുമെന്ന പ്രതീക്ഷയുമാണ് തന്നെ സഹായിച്ചതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group