യേശു, അവിടുത്തെ സ്‌നേഹത്തില്‍ വസിക്കാന്‍ നമ്മെ ഏവരെയും ക്ഷണിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

യേശു, അവിടുത്തെ സ്‌നേഹത്തില്‍ വസിക്കാന്‍ നമ്മളെ ഏവരെയും ക്ഷണിക്കുന്നുവെന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത മാർപാപ്പ പറഞ്ഞു.
അങ്ങനെ ക്രിസ്തുവിന്റെ സന്തോഷം നമ്മിലേക്കു പ്രസരിക്കുകയും നമ്മുടെ സന്തോഷം പൂര്‍ണമാകുകയും ചെയ്യും. യേശുവിന്റെ സ്‌നേഹത്തിന്റെ ഉത്ഭവം പിതാവായ ദൈവത്തില്‍നിന്നാണ്. ആ സ്‌നേഹം തന്റെ പുത്രനായ യേശുവിലൂടെ ഒരു നദിപോലെ നമ്മിലേക്കും ഒഴുക്കുന്നു…
യേശുവിന്റെ സ്‌നേഹത്തില്‍ വസിക്കാന്‍ നിസ്വാര്‍ഥമായ സേവനവും സമര്‍പ്പണവും അനിവാര്യമാണെന്നു പാപ്പ പറഞ്ഞു.
യേശുവിന്റെ സ്‌നേഹത്തില്‍ വസിക്കാന്‍ നാം അവന്റെ കല്‍പ്പനകള്‍ അനുസരിക്കണം. ‘ഞാന്‍ നിന്നെ സ്‌നേഹിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്‌നേഹിപ്പിന്‍’ എന്നതാകുന്നു അവിടുത്തെ കല്‍പന, മാർപാപ്പ ഓർമിപ്പിച്ചു.പിതാവ് നല്‍കുന്ന അതേ സ്‌നേഹമാണ് യേശു നമുക്കും തരുന്നത്. പരിശുദ്ധവും വ്യവസ്ഥകള്‍ ഇല്ലാത്തതും അകമഴിഞ്ഞതുമായ സ്‌നേഹം. അതു നല്‍കുന്നതിലൂടെ പിതാവിനെ അറിയാന്‍ യേശു നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ ലോകത്തിന്റെ ജീവനുവേണ്ടിയുള്ള തന്റെ ദൗത്യത്തില്‍ അവന്‍ നമ്മെയും ഭാഗമാക്കുന്നു, മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group