ഇന്ന് രാജ്യത്തിനായി നടത്തുന്ന പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരുക : സിബിസിഐ ലെയ്റ്റി കൗൺസിൽ

കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം ഇന്ന് (2024 മാർച്ച് 22) നടക്കുന്ന രാജ്യത്തിനായുള്ള പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരുവാൻ ക്രൈസ്തവ വിശ്വാസി സമൂഹത്തോട് സിബിസിഐ ലെയ്‌റ്റി കൗൺസിൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവലിയർ അഡ്വ.വി. സി. സെബാസ്റ്റ്യനും അഭ്യർത്ഥിച്ചു.

ഭാരത കത്തോലിക്കാ സഭയുടെ 14 റീജിയണുകൾ 174 രൂപതകൾ, ദേവാലയങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, കരിസ്മ‌ാറ്റിക് പ്രസ്ഥാനങ്ങൾ, സന്യസ്ത സഭകൾ, അൽമായ സംഘടനകൾ, ഭക്തസംഘടനകൾ, സഭാസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ ക്രൈസ്‌തവ സമൂഹങ്ങളും രാജ്യത്തിനായുള്ള പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരും.

രാജ്യത്ത് സമാധാനവും ഐക്യവും കാത്തുസൂക്ഷിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സമത്വവും ജനാധിപത്യവും ഈ മണ്ണിൽ നിലനിർത്തപ്പെടണം. ഭീകരവാദത്തിനും തീവ്രവാദ അജണ്ടകൾക്കുമെതിരെ സമാധാനത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം പങ്കുവയ്ക്കുവാനും കാത്തുസൂക്ഷിക്കുവാനും ഭാരത കത്തോലിക്കാസഭ രാജ്യത്തിനായുള്ള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌തിരിക്കുന്നതെന്ന് ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m