യൂദിത് ഫോറം നിയമാവലി പ്രകാശനം നടന്നു

കെസിബിസി അംഗീകരിച്ച വിധവകളുടെ സംഘടനയായ യൂദിത്ത് ഫോറത്തിന്റെ താമരശ്ശേരി രൂപതാ വാർഷിക സമ്മേളനവും നിയമാവലി പ്രകാശനവും നടന്നു.

തിരുവമ്പാടി ഫൊറോനാ ദേവാലയത്തിൽ വച്ച് നടന്ന പ്രകാശന കർമ്മം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.

വിധവകൾ ദൈവത്തിന്റെ പ്രത്യേക ദൈവവിളി സ്വീകരിച്ചവരാണെന്നും ദൈവത്തിന് അവരെക്കുറിച്ച് പ്രത്യേക പ്ലാനും പദ്ധതികളും ഉണ്ടെന്നും അവർ സമൂഹത്തിന് വലിയ ജീവിത സാക്ഷ്യമാണ് നൽകുന്നതെന്നും മാർ ഇഞ്ചനാനിയിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തനിയെ മക്കളെ വളർത്തി വലുതാക്കി അനുയോജ്യമായ ജീവിതാന്തസിലേക്ക് അവരെ പ്രവേശിപ്പിക്കുന്നതു വഴി വലിയ സുവിശേഷ പ്രഘോഷണമാണ് വിധവകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group