ഫ്രാൻസിസ് മാർപാപ്പായുടെ മാൾട്ടാ സന്ദർശനം ഏപ്രിൽ മാസത്തിൽ

ഫ്രാൻസിസ് പാപ്പയുടെ മാൾട്ടാ സന്ദർശനം ഏപ്രിൽ 2-3 തീയതികളിൽ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു .പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിതരണ കാര്യാലയത്തിന്റെ പ്രസ്സ് ഓഫീസ് മേധാവി മത്തേയൊ ബ്രൂണി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2020 മെയ് 31 -ന് മാർപ്പാപ്പ ആദ്യം മാൾട്ട സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യം കാരണം അപ്പസ്തോലിക യാത്ര മാറ്റിവെക്കുകയായിരിന്നു. മാൾട്ടയുടെ പ്രസിഡൻറിന്റെയും അധികാരികളുടെയും പ്രാദേശിക സഭയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ രാജ്യത്തെത്തുക.

ല വല്ലേത്ത, റബാത്ത്, ഫ്ലൊറിയാന, ഗോത്സൊ ദ്വീപ് എന്നിവിടങ്ങളിലാണ് പാപ്പാ സന്ദർശനം നടത്തുക. ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പസ്തോലിക പര്യടനമായിരിക്കും ഇത്. കുടിയേറ്റക്കാരോടും അഭയാർത്ഥികളോടുമുള്ള അനുകമ്പയായിരിക്കും സന്ദർശനത്തിന്റെ പ്രധാന തീം എന്ന് അനുമാനിക്കപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group