കേരളത്തില്‍ ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍; തീരുമാനം ഇപ്പോഴില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. എം.കെ മുനീറാണ് വിഷയം ഉന്നയിച്ചത്.

ജാതി സെന്‍സസിന് കേരള സര്‍ക്കാര്‍ അനുകൂലമാണോ എന്ന് വ്യക്തമാക്കണം. സംസ്ഥനങ്ങള്‍ക്ക് ജാതി സെന്‍സസ് നടത്താമെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കുകയാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

അതേസമയം, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല. ജാതി സെന്‍സസ് നടത്തുന്നതില്‍ ഇപ്പോള്‍ തീരുമാനം എടുക്കില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ മറുപടി നല്‍കി. സുപ്രിം കോടതി വിധി വന്നശേഷം തീരുമാനിക്കു മെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group