ഇന്ധന വിലവർധനയ്ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കെസിവൈഎം നിലമ്പൂർ മേഖല

ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ധന വിലവർദ്ധനവിൽ സാധാരണക്കാരൻ നട്ടം തിരിയുമ്പോൾ , അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടാകാത്തതിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കെ. സി.വൈ.എം നിലമ്പൂർ മേഖല. ലോക്ക്ഡൗൺ സമയത്ത് ആൾക്കൂട്ടം സൃഷ്ടിക്കാതെ സ്വന്തം വീടുകളിൽ ഇരുന്നു കൊണ്ട് ഓൺലൈനായി പ്രതിഷേധിക്കുവാനുള്ള അവസരമാണ് പെ’ട്രോൾ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷേധ പരിപാടിയിലൂടെ കെ സി വൈ എം നിലമ്പൂർ മേഖല ഒരുക്കിയിട്ടുള്ളത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ട്രോളുകളും ആക്ഷേപഹാസ്യങ്ങളും കാർട്ടൂണുകളും പോസ്റ്റ് ചെയ്തു കൊണ്ടാണ് വ്യത്യസ്തമായ ഈ പ്രതിഷേധം. ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധം ഉള്ള ആർക്കും ഇതിൽ പങ്കെടുക്കാം എന്നതാണ് പെ’ട്രോളി’ന്റെ പ്രത്യേകത. മേഖലയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജായ k.c.y.m_nilambur_meghala സന്ദർശിച്ചാൽ ഏവർക്കും പ്രതിഷേധ ട്രോളുകൾ കാണാവുന്നതും പിന്തുണ അറിയിക്കാവുന്നതുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group