ജനദ്രോഹ നയങ്ങൾക്കെതിരെ കെസിവൈഎം പ്രതിഷേധ ധർണ്ണ ഇന്ന്

കേ​​​ന്ദ്ര-​​​സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ജ​​​ന​​​ദ്രോ​​​ഹ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ കെ​​സി​​വൈ​​എം സംസ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രുവ​​​ന​​​ന്ത​​​പു​​​രം സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് പ​​​ടി​​​ക്ക​​ൽ ഇന്ന് പ്രതിഷേധ ധർണ്ണ നടക്കും.

32 രൂ​​​പ​​​ത​​​ക​​ളു​​​ടെ​​​ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെയാണ് ഉ​​​പ​​​വാ​​​സ​​​ സ​​​മ​​​ര​​​വും പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ്ണയും നടക്കുക.

​അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​റ്റാ​​​യ മ​​​ദ്യ​​​ന​​​യം, തീ​​​ര​​​ദേ​​​ശ​​​ മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളോ​​​ടു കാ​​​ണി​​​ക്കു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന, മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ, പൊ​​​തു​​​ജ​​​ന​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കാ​​​തെ കെ-​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം, രാ​​​ജ്യ​​​ത്ത് വ​​​ർ​​​ധി​​​ച്ചു​​​ വ​​​രു​​​ന്ന തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, മ​​​തേ​​​ത​​​ര​​​ത്വത്തെ ത​​​ക​​​ർ​​​ത്തു വ​​​ർ​​​ഗീ​​​യ​​​ത വ​​​ള​​​ർ​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ പു​​​ല​​​ർ​​​ത്തു​​​ന്ന മൗ​​​നം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു​​​ കൊ​​​ണ്ടാ​​​ണ് ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​വും പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ്ണയും.

രാ​​​വി​​​ലെ പ​​ത്തി​​ന് തു​​ട​​ങ്ങു​​ന്ന ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ൽ രാ​​ഷ്‌​​ട്രീ​​​യ, സാ​​​മൂ​​​ഹി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​ന്നി​​ന് പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ​​ നി​​​ന്ന് 32 രൂ​​​പ​​​ത​​​ക​​ളി​​ലെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ബ​​​ഹു​​​ജ​​​ന പ്ര​​​തി​​​ഷേ​​​ധ​​​ റാ​​​ലി സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് പ​​​ടി​​​ക്ക​​​ൽ സ​​​മാ​​​പി​​​ക്കു​​മെ​​ന്ന് കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡന്‍റ് ഷി​​​ജോ ഇ​​​ട​​​യാ​​​ടി​​​യി​​ലും സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സ്റ്റീ​​​ഫ​​​ൻ ചാ​​​ല​​​ക്ക​​​ര​​യും അ​​റി​​യി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group