കേരള ലേബർ മുവ്‌മെൻ്റ് (കെ.എൽ.എം.) മെയ്ദിന റാലിയും തൊഴിലാളി സംഗമവും : സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു

കേരള ലേബർ മൂവ്‌മെൻ്റ് (കെ.എൽ.എം.)ൻ്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനമായ മെയ് 1 ന് ചങ്ങനാശേരിയിൽ അരമനപ്പടിക്കൽ നിന്ന് ആരംഭിച്ച് എസ്.ബി. കോളജിൽ സമാപിക്കുന്ന മെയ്‌ദിന റാലിയുടെയും തൊഴിലാളി സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ നിർവ്വഹിച്ചു.

ഡയറക്‌ടർ ഫാ. ജോൺ വടക്കേക്കളം ആമുഖ പ്രസംഗം നടത്തി. ജനറൽ കൺവീനർ സണ്ണി അഞ്ചിൽ സ്വാഗതവും, സാബു കോയിപ്പള്ളി നന്ദിയും പറഞ്ഞു.

ജോളി നാല്‌പതാംകളം (പ്രോഗ്രാം കമ്മിറ്റി), ബിജി സെബാസ്റ്റ്യൻ (റാലി), ജോസഫ് ജോൺ (ഫുഡ്), അന്നമ്മ ഷാജി (രജിസ്ട്രേഷൻ), പാർക്കിംഗ് എന്നിങ്ങനെ 101 പേർ അടങ്ങുന്ന സ്വാഗത കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 28 ന് പതാകദിനവും, 14 ന് കായികമേളയും, 30 ന് വിളംബരജാഥയും സംഘടിപ്പിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group