മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തായുടെ ഓർമ്മയിൽ കേരളസഭ…

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുവാൻ തന്റെ ജീവിതം വിലയായി നൽകിയ ധീര സഭാസ്നേഹിയായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ഓർമ്മയിൽ കേരളസഭ. എറണാകുളം ജില്ലയിലെ ആലങ്ങാട്ട് ഗ്രാമത്തിൽ 1742 മെയ്‌ 5-ന് പൈലി മറിയം ദമ്പതികളുടെ നാലാമത്തെ മകനായി അദ്ദേഹം ജനിച്ചു. കൂർമ്മബുദ്ധിയും വിശ്വാസകാര്യത്തിൽ അതീവ ശ്രദ്ധാലുവുമായ കരിയാറ്റിയിൽ ജോസഫ് പതിമൂന്നാം വയസിൽ റോമിലേക്ക് പഠനത്തിനായി അയക്കപ്പെട്ടു. റോമിലെ പ്രൊപ്പഗാന്താ യൂണിവേഴ്സിറ്റിയിൽനിന്നും തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും കാനൻ നിയമത്തിലും അദ്ദേഹം ഡോക്ടറേറ്റുകൾ നേടി. 1766 മാർച്ചിൽ 15-ന് റോമിൽ വച്ച് വൈദീക പട്ടം സ്വീകരിച്ചതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങി. ആലങ്ങാട് സെമിനാരിയിൽ സുറിയാനി മല്പാനായി നിയമിതനായി.കൂനൻ കുരിശുസത്യത്തിലൂടെ ഭിന്നിച്ചുപോയ മാർത്തോമ്മാ ക്രിസ്‌ത്യാനികളെ (പുത്തൻകൂറ്റുകാർ) മാതൃസഭയിലേക്കു തിരിച്ചുകൊണ്ടുവരുവാനും കേരളത്തിലെ മാർത്തോമ്മാ ക്രിസ്‌ത്യാനികൾക്ക്‌ വിദേശികളായ മതമേലധ്യക്ഷന്മാരുടെ ഭരണത്തിൻ കീഴിൽനിന്നു മോചനം നേടാനുമായത് മൽപ്പാൻ നടത്തിയ പരിശ്രമങ്ങളുടെ ഭാഗമാണ്. 1782 ജൂലൈ 16-ന് പോർച്ചുഗീസ് രാജ്ഞി മാർപാപ്പയിൽ നിന്ന് ലഭിച്ചിരുന്ന പാദ്രുവാദോ അധികാരപ്രകാരം കരിയാറ്റിയെ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി നിയമിച്ചു. തുടർന്ന് തന്റെ ജീവിതം സഭക്കുവേണ്ടിയും, കേരള സമൂഹത്തിന് വേണ്ടിയും ഉഴിഞ്ഞുവച്ച അദ്ദേഹത്തെ കാലപ്രവാഹത്തിൽ പുതുതലമുറ മറന്നു തുടങ്ങിയപ്പോൾ ആ സഭാസ്നേഹിയുടെ കബറിടം പുനരുദ്ധരിക്കുവാൻ സഭാതലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലും ഇപ്പോഴത്തെ ഇടവക വികാരി ഫാ. പോൾ ചുള്ളിയിലും കൈക്കാരൻമാരും ഇടവക പൊതുയോഗവും എടുത്തിരിക്കുന്ന നടപടികൾ ചരിത്രത്തോട് നീതിപുലർത്തുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group