കേരളത്തിലെ ആ​ദ്യ എ​ഐ സ്കൂ​ൾ ശാ​ന്തി​ഗി​രി വി​ദ്യാ​ഭ​വ​നി​ൽ

കേരളത്തിൽ ആ​​​ദ്യമായി ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ഐ സ്കൂ​​​ൾ പോ​​​ത്ത​​​ൻ​​​കോ​​​ട് ശാ​​​ന്തി​​​ഗി​​​രി വി​​​ദ്യാ​​​ഭ​​​വ​​​നി​​​ൽ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. മു​​​ൻ രാഷ്ട്രപതി രാംനാ​​​ഥ് കോ​​​വി​​​ന്ദ് ഉ​​​ദ്ഘാ​​​ടനം ചെ​​​യ്യും.

ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, മ​​​ന്ത്രി ജി.​​​ ആ​​​ർ.​​​ അ​​​നി​​​ൽ, ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​ര​​​ത്നം ജ്ഞാ​​​നത​​​പ​​​സ്വി, പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി ചൈ​​​ത​​​ന്യ ജ്ഞാ​​​നത​​​പ​​​സ്വി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. യു​​​എ​​​സി​​​ലെ ഐ ​​​ലേ​​​ണിം​​​ഗ് എ​​​ൻ​​​ജി​​​ൻ​​​സ്, വേ​​​ദി​​​ക് ഇ ​​​സ്കൂ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ശാ​​​ന്തി​​​ഗി​​​രി​​​യി​​​ലെ എ​​​ഐ സ്കൂ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കു രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ​​​ഠ​​​നരീ​​​തി​​​യി​​​ലാ​​​ണ് എ​​​ഐ സ്കൂ​​​ൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group