ഭൂമിയിടപാട് കേസ്: സുപ്രീം കോടതി വിചാരണ പൂര്‍ത്തിയാക്കി

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവച്ചു.

കര്‍ദ്ദിനാളിനെതിരെ സഭയ്ക്കുള്ളില്‍ ഗുരുതരമായ ഗൂഢാലോചന നടന്നതായി വിചാരണവേളയില്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര വെളിപ്പെടുത്തി.

സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും വരുമാനം വീതം വെക്കുന്നതിനും ആലഞ്ചേരി സ്വീകരിച്ച നടപടികളാണ് ഇത്തരമൊരു ഗൂഢാലോചനക്കു കാരണമെന്നും സിദ്ധാര്‍ത്ഥ് ലൂത്ര കോടതിയില്‍ വെളിപ്പെടുത്തി.ആലഞ്ചേരിക്കെതിരായ കേസുകളുടെ നാള്‍വഴികള്‍ ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു കര്‍ദ്ദിനാളിന്‍റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര ഗൂഢാലോചനയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മരട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആയിരുന്നു ആദ്യം കേസ് ഫയല്‍ ചെയ്തിരുന്നത്.എന്നാല്‍ ആ പരാതി തള്ളി. പരാതി തള്ളിയ കാര്യം മറച്ചുവെച്ച് കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആറ് പുതിയ കേസുകള്‍ ഫയല്‍ ചെയ്തു. ഇത് അനുകൂലവിധി നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്നു ലൂത്ര ചൂണ്ടിക്കാട്ടി. സഭയ്ക്കുള്ളില്‍ ആലഞ്ചേരിക്കെതിരെ ഗൂഢാലോചന നടന്നു. വരുമാനം വീതം വെക്കുന്നതിലും സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും ആലഞ്ചേരി നിലപാട് എടുത്തു.ഇത് പലരുടെയും ശത്രുതയ്ക്ക് വഴിവെച്ചു.ഇതാണ് പരാതിക്ക് കാരണമെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.അതേസമയം കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ കേസ് മാറ്റിവച്ചു.ജസ്റ്റിസ് ദിനേഷ് മഹേശ്വരി ബെഞ്ചാണ് വാദം കേട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group