കത്തോലിക്കാ സഭയുടെ വിളനിലമാണ് ലാറ്റിനമേരിക്കയും ഏഷ്യയും ആഫ്രിക്കയും : ഫ്രാൻസിസ് മാർപാപ്പ

ഭാവിയിൽ ലാറ്റിനമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലുമാണ് കത്തോലിക്കാ സഭയുടെ വിളനിലമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സന്യാസിനിമാർ ഉൾപ്പെടെ വിവിധ സഭകളിലെ അംഗങ്ങളെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ.

തന്റെ പ്രസംഗത്തിൻ്റെ തുടക്കത്തിൽ, പാശ്ചാത്യ രാജ്യങ്ങളിൽ ദൈവവിളികളുടെ ആവശ്യകതയെക്കുറിച്ച് മാർപാപ്പ പറഞ്ഞു. തന്നെ സന്ദർശിച്ച ഓരോ സന്യാസിനീ സമൂഹത്തിലും പുതുതായി എത്ര ദൈവവിളികൾ ലഭിച്ചിട്ടുണ്ടെന്നും പാപ്പ അന്വേഷിച്ചു. സന്യാസിനിമാരുടെ മറുപടി കേട്ടശേഷം “എണ്ണം ഇരട്ടിയാക്കേണ്ടതുണ്ട്“ എന്ന് പാപ്പ പറഞ്ഞു.

“ക്രിസ്തുവിന്റെ സൗന്ദര്യം ലോകത്തിൽ അതിന്റെ എല്ലാ കഴിവുകളോടും കൂടി പ്രകാശിക്കണം. എളിമയുടെ ജീവിതം നയിച്ചുകൊണ്ട്, അയക്കപ്പെടുന്നിടത്തേക്ക് പോകാനുള്ള മനസ്സുണ്ടാകണം. കർത്താവിന്റെ പാതയിൽ മുൻപോട്ടു പോകുന്നതിനു പ്രാർഥിക്കണം.“ പാപ്പ എല്ലാവരോടും ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m