ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ കുടുംബം മുഴുവൻ ഇസ്ലാമിക തീവ്രവാദികളുടെ ആസിഡ് ആക്രമണത്തിന് ഇരയായി

ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഒരു കുടുംബത്തിന്റെ മേൽ ആസിഡ് ആക്രമണം നടത്തി. ഇസ്ലാം മതത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് കുടുംബാംഗങ്ങളുടെ മേൽ ആസിഡ് ഒഴിച്ചത്.“നിങ്ങൾ മരണം അർഹിക്കുന്നു”എന്നു പറഞ്ഞു കൊണ്ടായിരുന്നു ആക്രമണം. കുടുംബത്തിലെ അംഗങ്ങൾ മരണത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

നമുതുംബ ജില്ലയിലെ ഇൻടോങ്കോ ഗ്രാമത്തിൽ ജുമാ വൈശ്വ (38), ഭാര്യ നാസിമു നൈഗാഗ (32), മകൾ ആമിന നാഗുഡി (13) എന്നിവർക്കു നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനു നൽകിയ ശിക്ഷയാണ് ഈ ആക്രമണമെന്ന് അക്രമികൾ പറഞ്ഞതായി കുടുംബം വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group