കുടുംബത്തെ ഹൃദയം കൊണ്ട് ചേർത്ത് പിടിക്കാം

കുടുംബങ്ങൾ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

കുടുംബങ്ങളുടെ ഈ ഒരു പ്രാധാന്യം ലോകത്തെ ഓർമ്മിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും മെയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിച്ചു വരുന്നു. 1993 മുതലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര കുടുംബദിനം ആചരിക്കുവാൻ തുടങ്ങുന്നത്.

1933- ൽ കുടുംബ ദിനം ആചരിക്കുക എന്ന ആശയം മുന്നോട്ട് വച്ചപ്പോൾ ഈ ദിനാചരണത്തിലൂടെ കുടുംബ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാശാസ്ത്ര പ്രക്രിയക തുടങ്ങിയ ഘടകങ്ങളെ കുറിച്ചുള്ള അറിവ് വർധിപ്പിക്കുക, സമൂഹത്തിലെ എല്ലാത്തരം കുടുംബങ്ങളെയും ഓർക്കുക, അവരുടെ വൈവിധ്യത്തെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയായിരുന്നു ലക്ഷ്യം വച്ചിരുന്നത്. ഒറ്റയ്ക്ക് ഒരു കുടുംബം എന്ന ചിന്ത വെടിഞ്ഞു സമൂഹമായും ബന്ധുക്കളായും ശക്തമായ ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും അതുവഴി ശക്തവും സഹകരണം ഉള്ളതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഉള്ള ഒരു അവസരമായിരുന്നു ഓരോ കുടുംബദിനവും ലോകത്തിനു നൽകി വന്നിരുന്നത്.

കുടുംബങ്ങളും കാലാവസ്ഥാ വ്യതിയാനവും എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബ ദിനം ആചരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group