ശക്തമായ എതിർപ്പുകളെ അവഗണിച്ച് അർജന്റീനയിൽ ഗർഭഛിദ്രം നിയമവിധേയമാക്കി.

Despite strong opposition Abortion was legalized in Argentina

ബ്യൂണസ് ഐറിസ്: അർജന്റീനയിൽ കത്തോലിക്കാ സമൂഹത്തിന്റെ ശക്തമായ എതിർപ്പും വേട്ടെടുപ്പും നടന്നിട്ടും ഗർഭത്തിന്റെ ആദ്യ 14 ആഴ്ചകൾക്കുള്ളിൽ ഗർഭഛിദ്രം നടത്താനുള്ള ബില്ല് നിയമവിധേയമാക്കി ഭരണകൂടം. ഉറുഗ്വായ്, ക്യൂബ, ഗയാന എന്നീ രാജ്യങ്ങളെ പിൻതുടർന്ന് ഗർഭഛിദ്രം നിയമവിധേയമാക്കുന്ന നാലാമത്തെ ലാറ്റിനമേരിക്കൻ രാജ്യമാണ് അർജന്റീന. ഫ്രാൻസിസ് മാർപാപ്പയുടെ മാതൃരാജ്യമെന്ന സവിശേഷതയും കത്തോലിക്കാ ഭൂരിപക്ഷമുള്ള രാജ്യമെന്ന പ്രത്യേകതയും അർജന്റീനയ്ക്കുണ്ട്. ഗർഭഛിദ്രം നിയമവിധേയമാക്കിയതിൽ രാജ്യത്തെ ബിഷപ്പുമ്മാരുടെ സമ്മേളനം എതിർപ്പറിയിച്ചിരുന്നു.

പ്രസിഡണ്ട് ആൽബർട്ടോ ഫെർണാണ്ടസ് നവംബറിൽ ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. പ്രൊ-ലൈഫ് അനുകൂലികളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് ഡിസംബർ 30-ന് ഗർഭഛിദ്രം അനുവദിച്ചത്. അർജന്റീനയിലെ ചില ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനെ പിന്തുണച്ചിരുന്നു. നവംബറിൽ ജിയക്കോബ് ആൻഡ് അസ്സോസിയേറ്റ്സ് നടത്തിയ സർവ്വേയിൽ 60% പേര് ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനെ എതിർത്തിരുന്നു. 27% പേര് മാത്രമാണ് ഗർഭഛിദ്രത്തെ അനുകൂലിച്ചത്.

രഹസ്യമായി ഗർഭഛിദ്രം നടത്തിയതിലൂടെ നിരവധി പേര് മരണപ്പെട്ടിട്ടുണ്ടെന്നും പൊതുജനാരോഗ്യം സംരക്ഷിക്കപ്പെടാനാണ് നിലവിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയതെന്നും പ്രസിഡണ്ട് ഫെർണാണ്ടസ് പറഞ്ഞു. 12 മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലാണ് ഇന്നലെ ശക്തമായ എതിർപ്പുകളെ അവഗണിച്ച് ഗർഭഛിദ്രം അർജന്റീനയിൽ നിയമവിധേയമാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group