വെനീസിലേക്കുള്ള മാർ പാപ്പായുടെ യാത്രയുടെ ഔദ്യോഗിക പരിപാടി വത്തിക്കാൻ പ്രസിദ്ധീകരിച്ചു

ഏപ്രിലിൽ നടക്കുന്ന, ഫ്രാൻസിസ് മാർപാപ്പയുടെ വെനീസിലേക്കുള്ള (ഇറ്റലി) സന്ദർശനത്തിന്റെ ഔദ്യോഗിക പരിപാടികൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. അറുപതാമത് വെനീസ് ആർട്ട് ബിനാലെയോടനുബന്ധിച്ച് ഏപ്രിൽ 28- നാണ് പാപ്പ വെനീസ് സന്ദർശിക്കാൻ എത്തുന്നത്.

വത്തിക്കാൻ സമയം രാവിലെ 6.30-ന് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്ന പാപ്പ, ഗുഡെക്ക ദ്വീപിലെ വനിതാ ശിക്ഷാകേന്ദ്രത്തിൻ്റെ അങ്കണത്തിൽ രാവിലെ എട്ടുമണിക്ക് എത്തും. ഔദ്യോഗികമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം ജയിലിനുള്ളിൽ 80-ഓളം തടവുകാരുമായി സംസാരിക്കും. തുടർന്ന് പാപ്പ, മഗ്ദലൻ മേരിക്കു സമർപ്പിച്ചിരിക്കുന്ന ജയിൽ ചാപ്പലിലേക്കു പോകും. അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന വത്തിക്കാൻ കലാപ്രദർശനം സന്ദർശിക്കുകയും ചിത്രകാരന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.9.30-ന് പാപ്പ ബോട്ടിൽ, കനാലുകളിലൂടെ സാന്താ മരിയ ഡെല്ല സലൂഡിന്റെ ബസിലിക്കയിലേക്കു പോകും. അവിടെ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സെന്റ് മാർക്സ് സ്ക്വയറിൽ എത്തുന്ന പാപ്പ പരിശുദ്ധ കുർബാനയ്ക്കു കാർമ്മികത്വം വഹിക്കും. പരിശുദ്ധ കുർബാനയുടെ അവസാനം ബിഷപ്പ് മൊറാഗ്ലീയ നന്ദിയർപ്പിക്കും. വിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ച കാര്യപരിപാടി അനുസരിച്ച്, ഫ്രാൻസിസ് മാർപാപ്പ ഉച്ചയ്ക്ക് ഒരു മണിക്ക് റോമിലേക്കു മടങ്ങും.

ഏപ്രിൽ 20 മുതൽ നവംബർ 24 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന വെനീസ് ബിനാലെ ആർട്ട് എക്സിബിഷനും സന്ദർശിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group