മേജർ സുപ്പീരിയേഴ്സിന്റെ നിയമനത്തിൽ ഭേദഗതി വരുത്തി മാർപാപ്പാ

സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സിന്റെ നിയമനത്തിൽ ഭേദഗതി വരുത്തി ഫ്രാൻസിസ് മാർപാപ്പാ.

വൈദികർക്ക് മാത്രം മേജർ സുപ്പീരിയേഴ്സ് പദവി അലങ്കരിക്കാവുന്ന നിലവിലെ നിയമത്തിനാണ് പാപ്പാ ഭേദഗതി വരുത്തിയത്.

ഇതനുസരിച്ച് റിലീജിയേഴ്സ് ബ്രദേഴ്സിനും ഇനി മേജർ സുപ്പീരിയർ ആവാം. ഇന്നലെയാണ് പാപ്പാ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. കാനോൻ നിയമത്തിലെ 588 ന്റെ രണ്ടാം പാരഗ്രാഫാണ് തിരുത്തലിന് വിധേയമായത്.

കോൺഗ്രിഗേഷൻ ഫോർ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആന്റ് സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക് ലൈഫിൽ നിന്നുളള രേഖപ്പെടുത്തിയ അനുവാദത്തോടെയാണ് ഇത് ലഭ്യമാവുക. വത്തിക്കാന്റെ അനുവാദത്തോടെ മാത്രമേ മുൻപ് വൈദികനല്ലാത്ത ഒരാൾക്ക് മേജർ സുപ്പീരിയർ ആകാനുളള അവകാശമുണ്ടായിരുന്നുള്ളു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group