ഫ്ലോറിഡ ദുരന്തം: അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

വാഷിംഗ്ടൺ ഡി.സി.,ഫ്ലോറിഡയിലെ കോണ്ടോമിനിയം കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ പ്രാർത്ഥനയും അനുശോചനവും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.
വ്യാഴാഴ്ച പുലർച്ചെയാണ് ഫ്ലോറിഡയിലെ സർഫ്സൈഡിലെ 12 നിലകളുള്ള ചാംപ്ലെയ്ൻ ടവേഴ്‌സ് ബീച്ച് ഫ്രണ്ട് കോണ്ടോമിനിയം കെട്ടിടം ഭാഗികമായി തകർന്നത്. ദുരന്തത്തിൽ നാല് പേർ മരിച്ചതായും 159 പേരെ കാണാതാവുകയും ചെയ്തു എന്നാണ് റിപ്പോർട്ട് .ജൂൺ 26 ന് മിയാമിയിലെ അതിരൂപതാ മെത്രാൻ തോമസ് വെൻസ്‌കിക്ക് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി ഐക്യദാർഢ്യം പ്രകടിപ്പിച്ച് സന്ദേശo അയച്ചതായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പറഞ്ഞു.ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതാ യും ഇരയായവരുടെ ബന്ധുക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി വത്തിക്കാൻ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group