കുടുംബനാഥന്മാർ കൊലചെയ്യപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ച് ആലപ്പുഴ മെത്രാൻ..

ആലപ്പുഴ : കഴിഞ്ഞദിവസം ആലപ്പുഴ നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഇരട്ട കൊലപാതകങ്ങൾ നടന്ന ഭവനങ്ങൾ സന്ദർശിച്ച് ആലപ്പുഴ രൂപത മെത്രാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ.

ഇരട്ടക്കൊലപാതകത്തിൽ അകാലത്തിൽ കൊലചെയ്യപ്പെട്ട അഡ്വക്കേറ്റ്‌ രജ്ഞിത്തിന്റെ ആലപ്പുഴയിലെ വീട്ടിലും കെ. എസ്‌. ഷാനിന്റെ മണ്ണഞ്ചേരിയിലെ വീട്ടിലുമാണ് അഭിവന്ദ്യ ജയിംസ്‌ ആനാപറമ്പിൽ സന്ദർശനം നടത്തിയത് .ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ബിഷപ്പ് കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്ന തായും അറിയിച്ചു.ആലപ്പുഴ രൂപതയുടെ PRO സേവ്യർ കുടിയാംശേരിയും പിതാവിനോടൊപ്പം സന്നിഹിതനായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group