ജീ​​​വ​​​കാ​​​രു​​​ണ്യ​​ മേ​​ഖ​​ല​​യി​​ൽ ന​​ട​​ൻ മ​​മ്മൂ​​ട്ടി​​യു​​ടെ മ​​റ്റൊ​​രു കൈ​​ത്താ​​ങ്ങു​​കൂ​​ടി

ജീ​​​വ​​​കാ​​​രു​​​ണ്യ​​ മേ​​ഖ​​ല​​യി​​ൽ ന​​ട​​ൻ മ​​മ്മൂ​​ട്ടി​​യു​​ടെ മ​​റ്റൊ​​രു കൈ​​ത്താ​​ങ്ങു​​കൂ​​ടി.സാ​​​ധാ​​​ര​​​ണ വീ​​​ല്‍​ചെ​​​യ​​​റില്‍ ജീ​​​വി​​​തം ത​​​ള്ളി​​​നീ​​​ക്കി​​​യ 25 അം​​​ഗ​​​പ​​​രി​​​മി​​​ത​​​ര്‍​ക്ക് റോ​​​ബോ​​​ട്ടി​​​ക്/​​​ഇ​​​ല​​​ക്ട്രി​​​ക് വീ​​​ല്‍​ചെ​​​യ​​​ര്‍ സ​​​മ്മാ​​​നി​​​ച്ചാണ് കാരുണ്യത്തിന്റെ കരം നീട്ടിയത്.

മ​​​മ്മൂ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന കെ​​​യ​​​ര്‍ ആ​​​ന്‍​ഡ് ഷെ​​​യ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ​​യും യു​​​എ​​​സ്ടി ഗ്ലോ​​​ബ​​​ല്‍, കൈ​​​റ്റ്‌​​​സ് ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് അം​​​ഗ​​​പ​​​രി​​​മി​​​ത​​​രാ​​​യ ആ​​​ളു​​​ക​​​ള്‍​ക്കു​​​ള്ള റോ​​​ബോ​​​ട്ടി​​​ക്-​​ഇ​​​ല​​​ക്ട്രി​​​ക് വീ​​​ല്‍​ചെ​​​യ​​​ര്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം മ​​​ല​​​പ്പു​​​റം പൊ​​​ന്നാ​​​നി​​​യി​​​ല്‍ നി​​​ന്നു​​​ള്ള അ​​​ബൂ​​​ബ​​​ക്ക​​​റി​​​ന് വീ​​​ല്‍​ചെ​​​യ​​​ര്‍ ന​​​ല്‍​കി മ​​​മ്മൂ​​​ട്ടി നി​​​ര്‍​വ​​​ഹി​​​ച്ചു.

ലോ​​​ക​​​ത്തി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഐ​​​ടി ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ യു​​​എ​​​സ്ടി ഗ്ലോ​​​ബ​​​ലാ​​​ണ് ഇ​​​ല​​​ക്ട്രി​​​ക് വീ​​​ല്‍​ചെ​​​യ​​​ര്‍ ജീ​​വ​​കാ​​രു​​ണ്യ​​സം​​ഘ​​ട​​ന​​യാ​​യ കെ​​​യ​​​ര്‍ ആ​​​ന്‍​ഡ് ഷെ​​​യ​​​റി​​​ന് ന​​​ല്‍​കു​​​ന്ന​​​ത്. ഫൗ​​​ണ്ടേ​​​ഷ​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​തോ​​​മ​​​സ് കു​​​ര്യ​​​ന്‍ മ​​​രോ​​​ട്ടി​​​പ്പു​​​ഴ ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​ക്കം നി​​​ല്‍​ക്കു​​​ന്ന ആ​​​ളു​​​ക​​​ള്‍​ക്ക് ചി​​​കി​​​ത്സാ സ​​​ഹാ​​​യം, വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​ദി​​​വാ​​​സി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള വി​​​വി​​​ധ ക്ഷേ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍, ല​​​ഹ​​​രി വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​വ​​രു​​ന്ന​​താ​​യി​ ഫാ. ​​​തോ​​​മ​​​സ് കു​​​ര്യ​​​ന്‍ പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group