നഷ്ടപ്പെടലിന്റെയും കുടിയിറക്കപ്പെടലിന്റെയും വേദനകൾക്കിടയിലും പ്രത്യാശയോടെ വിശുദ്ധ വാരത്തിലേക്ക് കടന്ന് മണിപ്പൂരിലെ ക്രൈസ്തവർ.
വിശുദ്ധ വാരത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓശാന ഞായർ ആചരണം ഭക്തിപൂർവം നടന്നു.
പല സ്ഥലങ്ങളിലും, എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തവിധം പള്ളികൾ വളരെ ചെറുതായിരുന്നു. കലാപത്തിൽ തകർന്ന ദൈവാലയങ്ങൾക്കു പുറത്തും താൽക്കാലികമായി നിർമ്മിച്ച പ്രാർത്ഥനാലയങ്ങളിലുമായിട്ടായിരുന്നു അവരുടെ ഓശാന തിരുക്കർമ്മങ്ങൾ നടന്നത്. ചുരാചന്ദ്പൂരിലെ ഡോൺ ബോസ്കോ ഇടവക, തുയിബോംഗിലെ സെന്റ് മേരീസ് ഇടവക (ചുരാചന്ദ്പൂർ) എന്നിവിടങ്ങളിൽപ്പോലും ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളെക്കൊണ്ട് ദൈവാലയങ്ങൾ നിറഞ്ഞിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group