സീറോ മലബാർ സഭയിൽ ഐക്യം വേണ്ടെന്ന നിർബന്ധം ആർക്കാണ്?: മാർ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു..

സീറോ മലബാർ സഭയിൽ ഐക്യം വേണ്ടെന്ന നിർബന്ധം ആർക്കാണ്? ഒരു കാലത്തും ഈ സഭ ഒരുമയോടെ പുരോഗമിക്കരുതെന്ന ശാഠ്യത്തോടെ ഐക്യശ്രമങ്ങളെ പരാജയപ്പെടുത്താൻ ആർക്കാണ് ആവേശം? സാത്താൻ സഭയെ ഭിന്നിപ്പിക്കാൻ തന്നാലാവതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. അതു തിരിച്ചറിയാതെ നല്ല കുറെ മനുഷ്യരും സാത്താന്റെ ഉപകരണം ആയികൊണ്ടിരിക്കുന്നു.

അനൈക്യം ഈ സഭയെ ദുർബലപ്പെടുത്തുന്നു എന്ന തിരിച്ചറിവിലാണ് പരസ്പരം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തു ഐക്യശ്രമങ്ങൾക്കു ശക്തി പകരാൻ പിതാക്കന്മാർ തീരുമാനിച്ചത്. ആ തീരുമാനം പരിശുദ്ധാത്മപ്രേരിതമായതുകൊണ്ടുതന്നെ ഭൂരിഭാഗം രൂപതകളിലും ഒരു എതിർപ്പും കൂടാതെ സ്വീകരിക്കപ്പെട്ടു. ഐക്യം ഞങ്ങൾക്ക് വേണ്ടെന്നു പറയുന്നതെങ്ങനെ ദൈവികമാകും? അതെങ്ങനെ അംഗീകരിക്കാനാകും?

ഐക്യത്തിനുവേണ്ടി വിട്ടുവീഴ്ച ചെയ്യാൻ എല്ലാ രൂപതകളോടുമാണ് സിനഡ് ആഹ്വാനം ചെയ്തത്. ഒരു രൂപതയോടും ഒരു പക്ഷഭേദവും കാട്ടിയില്ല. പിന്നെങ്ങനെ അത് രൂപതകൾക്കെതിരാകും?

തെറ്റുധാരണകൾ പരത്താതെ, വൈകാരികമായി ചൂഷണം ചെയ്യാതെ ഒരിക്കലും ഒരു നല്ല കാര്യത്തിനെതിരെ ആളെ കൂട്ടാനാകില്ല. അതുകൊണ്ടു തന്നെ, സീറോ മലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഈ ഐക്യശ്രമത്തെ എന്ത് വിലകൊടുത്തും ദുഷ്പ്രചരണങ്ങളിലൂടെ പരാജയപ്പെടുത്താനാണ് ചിലരുടെ ശ്രമം.

നമുക്ക് ഭാഗ്യസ്മരണാര്ഹനായ കർദിനാൾ വിതയത്തിൽ പിതാവിനോടുതന്നെ മാധ്യസ്ഥം തേടാം. 1999 -ഇൽ അദ്ദേഹമാണല്ലോ ഈ ഏകീകരണഫോർമുല സിനഡിൽ അംഗീകരിച്ചെടുത്തത്. കർത്താവു നമ്മുടെ സഭയെ അനുഗ്രഹിക്കട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group