സൗത്ത് ഏഷ്യൻ വിശ്വാസപരിശീലന ശില്പശാല നേപ്പാളിൽ നടന്നു.

Federation of Asian Bishops’ Conference (FABC) വിശ്വാസപരിശീലകർക്കായി സംഘടിപ്പിച്ച ശില്പശാല നേപ്പാളിൽ നടന്നു ലോകത്തിന് സാക്ഷികളായി വിളിക്കപ്പെട്ടവർ’ എന്നതായിരുന്നു ശില്പശാലയുടെ ആപ്തവാക്യo.

ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നായി 33 പ്രതിനിധികൾ സംബന്ധിച്ച വർക്ക്ഷോപ്പിൽ സീറോമലബാർസഭയെ പ്രതിനിധീകരിച്ച് വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, ടീം അംഗങ്ങളായ ശ്രീ. ബിനോ പി. ജോസ് പെരുന്തോട്ടത്തിൽ (കാഞ്ഞിരപ്പള്ളി), സി. ഹംബലിൻ സി.എം.സി. (തൃശ്ശൂർ) എന്നിവർ പങ്കെടുത്തു. സീറോമലബാർസഭയുടെ വിശ്വാസപരിശീലന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മീറ്റിംഗിൽ അവതരിപ്പിച്ചു. മുംബൈ സഹായമെത്രാനും FABCയുടെ സംഘാടകനുമായ ബിഷപ്പ് ആൽവിൻ ഡി സിൽവ സമ്മേളനം ഉദ്ഘാടനം ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group