ഈസ്റ്റർ ഞായറാഴ്ച, ഉക്രൈനിൽ വീണ്ടും റഷ്യയുടെ വ്യോമാക്രമണമുണ്ടായതായി റിപ്പോർട്ട്.
റഷ്യൻ പ്രദേശങ്ങളിൽ ഉക്രൈനും ആക്രമണങ്ങൾ നടത്തി. ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്. ഉക്രൈനിലെ ഊർജ്ജ അടിസ്ഥാന സംവിധാനങ്ങളും, പ്രകൃതി വാതക വ്യവസായവും ലക്ഷ്യം വച്ചായിരുന്നു റഷ്യയുടെ അക്രമണം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പ്രതിരോധ വ്യവസായ സംരംഭങ്ങളിലെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചു. അതേസമയം, റഷ്യയിലെ സൈറ്റുകളിൽ റോക്കറ്റ് വിക്ഷേപിച്ച് ഉക്രേനിയൻ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, ഉയർന്ന കൃത്യതയുള്ള ദീർഘദൂര വ്യോമാധിഷ്ഠിത ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തിനിടെ ഗണ്യമായ എണ്ണം റഷ്യൻ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി ഉക്രൈൻ വ്യോമസേന റിപ്പോർട്ട് ചെയ്തുവെങ്കിലും ഉക്രൈന് അനന്തരഫലങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m