അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഓൺലൈനായി നടത്തപ്പെടും,

സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയും സംസ്ഥാന കാര്‍ഷിക കടാശ്വാസകമ്മീഷന്‍ മെമ്പറുമായിരുന്ന അന്തരിച്ച അഡ്വ.ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം (20- 4 -2021) വൈകിട്ട് ആറിന് ഓൺലൈനായി നടത്തപ്പെടും. കോവിഡിന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈനായിട്ട് ക്രമീകരണങ്ങള്‍ സംഘടിപ്പിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.സഭയുടെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.അനുസ്മരണ സമ്മേളനത്തിന് ആരംഭമായി ആലങ്ങാട് സെന്റ് മേരീസ് ദൈവാലയ സിമിത്തേരിയിലെ അഡ്വ.ജോസ് വിതയത്തിലിന്റെ കബറിടത്തിങ്കല്‍ വികാരി ഫാ.പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും.
ചടങ്ങില്‍ കോവിഡ് പ്രോട്ടാക്കോള്‍ പ്രകാരം നേരിട്ടുള്ള പങ്കാളിത്തം നിയന്ത്രിച്ചിരിക്കുകയാണെങ്കിലും ഓണ്‍ലൈനിലൂടെ എല്ലാവര്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കുചേരാവുന്നതാണെന്ന് ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍ അറിയിച്ചു.ബിഷപ്പുമാര്‍, സിബിസിഐ, കെസിബിസി, ലെയ്റ്റി കൗണ്‍സില്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍, കത്തോലിക്ക കോണ്‍ഗ്രസ്, വൈദിക, അല്മായ പ്രതിനിധികള്‍, ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സന്യസ്ത പ്രതിനിധികള്‍, സഭയിലെ വിവിധ സംഘടനാ നേതാക്കള്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ അനുസ്മരണ പങ്കുവയ്ക്കലുകള്‍ നടത്തും.ജോസ് വിതയത്തിലിന്റെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് ഏപ്രിൽ 22 നാലിന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആലങ്ങാട് സെന്റ് മേരീസ് ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group