തുർക്കിയ്ക്കും സിറിയയ്ക്കും സഹായ ഹസ്തവുമായി ഇറ്റാലിയൻ മെത്രാന്‍ സമിതി

ഭൂകമ്പത്തിന്റെ ഇരകളായ തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഇറ്റാലിയൻ മെത്രാൻ സമിതി.500,000 യൂറോ ഇതിനായി വക ഇരുത്താൻ സമതി തീരുമാനിച്ചു.

ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളുടെ നിസ്സഹായവസ്ഥയില്‍ വേദനയുണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മെത്രാന്‍ സമിതി പ്രസ്താവനയിൽ അറിയിച്ചു.

ഇറ്റലിയിലെ സഭയെ പ്രതിനിധീകരിച്ച്, ജനങ്ങളോടുള്ള അഗാധമായ അനുശോചനവും അടുപ്പവും അറിയിക്കുകയാണെന്നും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും വേണ്ടിയുള്ള പ്രാർത്ഥന ഉറപ്പുനൽകുകയാണെന്നും ബൊളോഗ്ന ആർച്ച് ബിഷപ്പും പ്രസിഡന്റുമായ കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു.

ദുരന്തം ബാധിച്ച രണ്ട് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഇറ്റലിയന്‍ വിഭാഗം മുന്‍പ് സഹായമെത്തിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക കാരിത്താസ് സംഘടനകളുമായും അന്താരാഷ്ട്ര ശൃംഖലയുമായും ചേര്‍ന്ന് കൂടുതല്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സഭാ നേതൃത്വം വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group