ട്രെയിൻ പാൻട്രിയിൽ എലികൾ; വിഡിയോ വൈറലായതോടെ നടപടിയെടുത്ത് റെയിൽവേ

ട്രെയിൻ പാൻട്രിയിൽ യഥേഷ്ടം ഓടിനടക്കുന്ന എലികളുടെ വിഡിയോ പങ്കുവെച്ച് യാത്രക്കാരൻ.

പാൻട്രിയിലൂടെ എലികൾ ഓടിനടക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം.

മംഗിരീഷ് തെണ്ടുൽക്കർ എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ വൈറലായതോടെ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ഒക്ടോബർ 15ന് മുംബൈ ലോക്മാമ്യ തിലകിൽ നിന്ന് മഡ്ഗാവ് വരെ പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. കുടുംബവുമൊത്തുള്ള യാത്രക്കിടെ പാൻട്രിയിൽ എലികളെ കണ്ട തെണ്ടുൽക്കർ മൊബൈലിൽ വിഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ആറോ ഏഴോ എലികൾ പാൻട്രിയിലുണ്ടായിരുന്നു എന്ന് വിഡിയോ പങ്കുവച്ച് തെണ്ടുൽക്കർ പറഞ്ഞു. വിവരം ആർപിഎഫിനെ അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. നൂറുകണക്കിന് എലികൾ ട്രാക്കിലുണ്ടെന്നും അവയിൽ ചിലത് ട്രെയിനിൽ കേറുന്നതിൽ എന്താണ് പുതുമ എന്നും ആർപിഎഫ് അധികൃതർ ചോദിച്ചു എന്ന് വിഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group