ഫ്രാൻസിലെ കത്തോലിക്ക സഭയ്ക്ക് ശക്തി പകർന്നുകൊണ്ട് ഈസ്റ്റർ ദിനത്തിൽ മാമ്മോദീസാ സ്വീകരിച്ച് 5,000ൽപ്പരം പേർ

ഫ്രാൻസിലെ കത്തോലിക്ക സഭയ്ക്ക് ശക്തി പകർന്നു കൊണ്ട് ഈസ്റ്റർ ദിനത്തിൽ മാമ്മോദീസാ സ്വീകരിച്ച് 5,000ൽപ്പരം പേർ.

തീവ്ര സെക്യുലറിസവും വിശ്വാസപരമായ പ്രതിസന്ധികളും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിലും കഴിഞ്ഞ 20 വർഷമായി രാജ്യത്ത് കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നത് ഫ്രാൻസിലെ സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നല്കുന്നത്.

ഫ്രാൻസിലുടനീളമുള്ള ദൈവാലയങ്ങളിലായി ഈസ്റ്റർ ജാഗരണമധ്യേയാണ് പ്രായപൂർത്തീയായ 5,463 പേർ മാമോദീസ സ്വീകരിച്ച് സഭാവിശ്വാസം സ്വീകരിച്ചത്. രണ്ട് വർഷം നീണ്ട വിശ്വാസ രൂപീകരണത്തിന് ശേഷമാണ് ഇവരോരോരുത്തരും മാമ്മോദീസാ എന്ന കൂദാശ സ്വീകരിച്ച് സഭയിൽ അംഗത്വം നേടിയത്. മുൻവർഷത്തെതിലും 1,000 പേർ കൂടൂതൽ ഈ വർഷം സഭാമക്കളായി മാറിയെന്നതും ശ്രദ്ധേയമാണ്.

18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് വിശ്വാസം സ്വീകരിച്ചവരിൽ ഭൂരിഭാഗവും. എഴുപത് ശതമാനം ആളുകളും ക്രിസ്ത്യൻ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group