ക്രൈസ്തവ വിശ്വാസത്തെ പ്രതി 2009 മുതൽ നൈജീരിയയില്‍ കൊല്ലപ്പെട്ടത് അരലക്ഷത്തിലധികo പേർ

ക്രെെസ്തവ വിശ്വാസം പിന്തുടര്‍ന്നതിന്‍റെ പേരില്‍ നൈജീരിയയില്‍ 2009 മുതൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് അര ലക്ഷത്തിലധികം ക്രൈസ്തവരെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട്
“ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ”.

‘നൈജീരിയയിലെ രക്തസാക്ഷികളായ ക്രിസ്ത്യാനികള്‍’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

തീവ്ര ഇസ്ലാം നിലപാടുകളുള്ള മുഹമ്മദ് ബുഹാരി നൈജീരിയന്‍ പ്രസിഡന്റായി അധികാരമേറ്റ 2015 മുതല്‍ 30,250 പേരാണ് കെല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബുഹാരിയുടെ നിലപാടുകളാണ് ഇതിന് കാരണമായി റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെടുന്നത്. 2023ലെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 1,041 ക്രെെസ്തവര്‍ കൊല്ലപ്പെട്ടു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതേ കാലയളവില്‍ തന്നെ, വൈദികരും സന്യസ്തരും ഉള്‍പ്പെടെ കുറഞ്ഞത് 707 ക്രെെസ്തവര്‍ ബന്ധികളാക്കപ്പെട്ടിട്ടുമുണ്ട്.

ക്രെെസ്തവ ദൈവാലയങ്ങള്‍ക്കും സ്കൂളുകള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ കണക്കുകളും റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. 18,000 കത്തോലിക്കാ ദൈവാലയങ്ങളും 2,200 ക്രിസ്ത്യന്‍ സ്കൂളുകളും അക്രമികള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ വന്‍ തോതിലുള്ള ആക്രമണങ്ങള്‍ നൈജീരിയയിൽ ഉണ്ടാക്കിയ സാമൂഹികമായ മാറ്റങ്ങളും റിപ്പേര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group