മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠാജപം

ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവര്‍ഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധംപതിച്ചുപോകുന്ന ലോകത്തെയും പലവിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന തിരുസ്സഭയേയും വിവിധ സങ്കടങ്ങള്‍ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോല്‍ഭവ ഹൃദയത്തിനു പ്രതിഷ്ടിക്കുന്നു. മിശിഹായുടെ സമാധാനം ഞങ്ങള്‍ക്കും ലോകത്തിനുമായി വാങ്ങിത്തരണമേ. അങ്ങേ വിമലഹൃദയത്തിനു പ്രതിഷ്ടിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തില്‍ വളര്‍ന്നുവരുന്നതിനും അനുഗ്രഹിക്കണമേ.തിരുസ്സഭാംബികേ,തിരുസ്സഭയ്ക്ക് സര്‍വ്വസ്വാതന്ത്ര്യവും സമാധാനവും അരുളണമേ.വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങ് നയിക്കണമേ. മാനവവംശത്തിനു വേണ്ടിയുള്ള ഈശോയുടെ സമര്‍പ്പണത്തോടു യോജിച്ച് അങ്ങയോടു വിശ്വസ്തത പുലര്‍ത്തി ജീവിക്കാന്‍ ഞങ്ങളെ
സഹായിക്കണമേ.അമലോല്‍ഭവ ഹൃദയമേ, മനുഷ്യഹൃദയങ്ങളില്‍ രൂപംകൊള്ളുന്ന തിന്മയുടെ ശക്തികളെയും മാനവപുരോഗതിയെ തളര്‍ത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളെയും നേരിടാനുള്ള കഴിവു ഞങ്ങള്‍ക്ക് നല്കണമേ. പരിശുദ്ധ അമ്മേ, ഞങ്ങളുടെ മാര്‍പാപ്പാമാര്‍ അങ്ങേയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളതും കാലാകാലങ്ങളില്‍ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോല്‍ഭവഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മേന്‍. മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍തഥിക്കണമേ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group