‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്ക് ആദ്യ ദിനത്തില്‍ മികച്ച പ്രതികരണം

സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്സൺ പി. ഔസേഫ് സംവിധാനം ചെയ്ത “ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്കു മികച്ച പ്രതികരണം. കേരളത്തിലെ 35 തിയേറ്ററുകളിലാണ് ഇന്നലെ സിനിമ റിലീസ് ചെയ്തത്. നിറഞ്ഞ സദസ്സിലാണ് മിക്കയിടങ്ങളിലും പ്രദര്‍ശനം നടന്നത്. റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് ഉള്‍പ്പെടെ എല്ലാവരും മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്ന് സിനിമ കണ്ടിറങ്ങിയവർ പ്രതികരിച്ചു.

അതേസമയം സിനിമ കൂടുതല്‍ തീയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തിക്കുന്നുണ്ട്. കട്ടപ്പന – ഐശ്വര്യ, കാസർഗോഡ്- കൃഷ്ണ, കാഞ്ഞങ്ങാട്- വിനായക, പുൽപ്പള്ളി- ബ്ലൂമൂണ്‍, പെരിന്തൽമണ്ണ- വിസ്മയ തുടങ്ങിയ തീയേറ്ററുകളിലാണ് പുതുതായി ഷോ ക്രമീകരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group