ഈസ്റ്റർ ആശംസകൾ അറിയിക്കാൻ പ്രധാനമന്ത്രി ഇന്ന് ദില്ലി സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രൽ സന്ദര്‍ശിക്കും

ക്രൈസ്തവ സമൂഹത്തിന് ഈസ്റ്റർ ആശംസകൾ അറിയിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും.

ഇന്ന് വൈകിട്ട് ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദര്‍ശനം നടത്തുക. ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും.കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കേരളത്തിലുള്ള ബിജെപി നേതാക്കളും ഈസ്റ്റര്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചു.
പി കെ കൃഷ്ണദാസും എപി അബ്ദുള്ളക്കുട്ടിയും അടക്കമുള്ളവര്‍ രാവിലെ തലശ്ശേരി ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു.

റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് സംബന്ധിച്ചു തലശ്ശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു. സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.ബിഷപ്പിന്റെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായമല്ല, പൊതുസമൂഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്.ബിജെപിക്കും ആ അര്‍ത്ഥത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയ്ക്ക് ഈസ്റ്റര്‍ ആശംസ നേരാന്‍ എത്തി. വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group