രണ്ട് പതിറ്റാണ്ടോളം ഇസ്ലാം മതവിശ്വാസിയായ യുവാവ് ഇന്ന് തന്റെ ചിത്രങ്ങളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നു…

ഏതാണ്ട് രണ്ടു പതിറ്റാണ്ടിലധികം ഇസ്ലാം മത വിശ്വാസിയായി ജീവിച്ച് ഒടുവിൽ ക്രിസ്തുവിനെ അറിഞ്ഞ യുവാവ് ഇന്ന് ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുന്നത് തന്റെ ചിത്രങ്ങളിലൂടെയാണ്.

ഉഗാണ്ടയിൽ ഒരു ഇസ്ലാം മതവിശ്വാസിയായാണ് 24 കാരനായ ഹംസ വളർന്നത്. എന്നാൽ 2018- ൽ, അദ്ദേഹം ജോലിക്കായി കെനിയയിലേക്ക് പോകുകയും അവിടെ ഒരു ക്രൈസ്തവനോടൊപ്പം താമസിക്കുകയും ചെയ്തു. ഈ യാത്രയിലാണ് അദ്ദേഹം യേശുവിനെ കുറിച്ച് കൂടുതൽ അറിയുന്നതും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതും .

കെനിയയിലെ സുഹൃത്തുക്കളിൽ നിന്നും സുവിശേഷം ശ്രവിച്ചതിനെത്തുടർന്ന് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഹംസ ആഗ്രഹിച്ചു. “ഞാൻ ശ്രവിച്ച ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ ഞാൻ ഒരു ബൈബിൾ വാങ്ങി. എന്റെ ജീവിതം ക്രിസ്തുവിന് പൂർണമായി നൽകണമെന്ന് എനിക്ക് ബോധ്യപ്പെടുന്നതുവരെ ഞാൻ മതബോധന ക്ലാസുകളിൽ പങ്കെടുത്തു ഹംസ പറഞ്ഞു.മൂന്ന് മാസത്തെ ജോലിക്കു ശേഷം ഒരു ക്രൈസ്തവ വിശ്വാസിയായി ഹംസ തന്റെ കുടുംബത്തിലേക്ക് മടങ്ങി. എന്നിരുന്നാലും, മാതാപിതാക്കളുടെ പ്രതികരണത്തെ ഭയന്ന് അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം രഹസ്യമായി സൂക്ഷിച്ചു. ഉഗാണ്ടയിൽ, ഇസ്ലാമിൽ നിന്ന് പരിവർത്തനം ചെയ്യപ്പെടുന്നവർ അവരുടെ കുടുംബങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നും പുറത്താക്കപ്പെടും. എങ്കിലും ഹംസ തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചു. അവർ ഹംസയെ തിരികെ ഇസ്ലാം മത വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ ശ്രമവും തുടങ്ങി.

രണ്ടു ആഴ്ചക്കൾക്ക് ശേഷം ഹംസയുടെ മാതാവ് മരണമടഞ്ഞു. മാതാവിന്റെ മരണത്തിനു കാരണം ഹംസയുടെ വിശ്വാസത്യാഗമാണെന്ന് പറഞ്ഞ് ബന്ധുക്കൾ അദ്ദേഹത്തെ കുറ്റപ്പെടുത്തിയത് ഹംസയെ മാനസികമായി തളർത്തി. തുടർന്ന് ഭവനം വിട്ട ഹംസ 2019- ൽ മറ്റൊരു നഗരത്തിൽ സ്വന്തമായൊരു ഭവനം വാടകയ്ക്ക് എടുത്തു. അധികം വൈകാതെ ഹംസയുടെ സഹോദരിയും ഇളയ സഹോദരനും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം താമസമാക്കി.
ഇന്ന് അദ്ദേഹം ജീവിക്കുന്നത് ക്രിസ്തുവിനു വേണ്ടിയാണ് ചിത്രകലയിലൂടെ ക്രിസ്തുവിനെ പ്രഘോഷിച്ചു കൊണ്ട് തനിക്ക് സ്വന്തമായുള്ള ആർട്ട് സ്റ്റുഡിയോയിൽ ക്രിസ്തീയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. പണം നൽകിയും നൽകാതെയും ഈ ചിത്രങ്ങൾ ആർക്കും വാങ്ങാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group