ശാന്തമാകാതെ മ്യാന്മർ

രണ്ടു മാസത്തിലേറെയായി കലാപങ്ങൾ രൂക്ഷമായ മ്യാൻമാറിൽ കഴിഞ്ഞദിവസം സായുധ സേനയുമായുള്ള ഏറ്റുമുട്ടലിൽ 80 പേർ കൊല്ലപ്പെട്ടതായി പുതിയ റിപ്പോർട്ട് .മ്യാന്മർ നഗരമായ മണ്ടലെയിൽ കഴിഞ്ഞ ദിവസം 29 പേരെ വെടിവെച്ചു കൊന്നതായും റിപ്പോർട്ടുണ്ട്.
 സൈനിക അട്ടിമറിക്കെതിരെ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും
തടവിലാക്കപ്പെട്ട നേതാക്കന്മാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന ജനാധിപത്യ കലാപവുo, അതിനെ അടിച്ചമർത്താൻ  സൈന്യം നടത്തുന്ന പോരാട്ടവും  മ്യാൻമർ ജനജീവിതത്തെ  ദുസ്സഹമാക്കിയിരിക്കുകയാണ്,
മ്യാൻമർ  സമാധാന പാതയിൽ തിരിച്ചു വരുവാൻ വേണ്ടി മാർപാപ്പയും വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ നേതൃത്വവും  നിരവധി തവണ അഭ്യർത്ഥന നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group