വീണ്ടും ശാസ്ത്രത്തിന് വിശദീകരണമില്ലാത്ത അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് നേപ്പിള്‍സ്

വീണ്ടും ശാസ്ത്രത്തിന് വിശദീകരണമില്ലാത്ത അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് നേപ്പിള്‍സ്. വിശുദ്ധ ജാനുവേരിയസിന്‍റെ രക്തം ദ്രാവകമാകുന്ന അത്ഭുത പ്രതിഭാസത്തിനാണ് നേപ്പിള്‍സിലെ കത്തീഡ്രൽ ദേവാലയം സാക്ഷ്യം വഹിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത അത്ഭുത പ്രതിഭാസമാണ് വിശുദ്ധന്‍റെ തിരുനാള്‍ ദിനത്തിൽ നടന്നത്.

നേപ്പിള്‍സിന്‍റെ മധ്യസ്ഥന്‍ കൂടിയായ വിശുദ്ധ ജാനുവേരിയസ്
നേപ്പിൾസ് ആർച്ച് ബിഷപ്പ് ഡൊമിനിക്കോ ബറ്റാഗ്ലിയയാണ് അത്ഭുതം സംഭവിച്ച വിവരം തിരുക്കർമമധ്യേ അറിയിച്ചത്. വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട സൂക്ഷിച്ചിരിക്കുന്ന പേടകം അൾത്താരയിലേക്ക് കൊണ്ടുവന്ന് അദ്ദേഹം വിശ്വാസികൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അസംപ്ഷൻ ഓഫ് മേരി കത്തീഡ്രലിലും പുറത്തുമായി തടിച്ചുകൂടിയ ആയിരക്കണക്കിന്‌ വിശ്വാസികൾ ആഹ്ലാദത്തോടെയും കരഘോഷത്തോടെയുമാണ് പ്രഖ്യാപനത്തെ വരവേറ്റത്.

വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന റോയൽ ചാപ്പലിന്റെ ചുമതലക്കാരൻ മോൺ. വിൻസെൻസോ ഡി ജോർജിയോ, നേപ്പിൾസ് മേയർ ഗൗട്ടാനോ മാൻഫ്രെഡി എന്നിവരുൾപ്പെടെയുള്ള പ്രമുഖരും സന്നിഹിതരായിരുന്നു. ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം വീണ്ടും ഒഴുകുന്ന അത്ഭുതം നന്മയും നീതിയും എക്കാലവും വിജയം വരിക്കുമെന്നതിന്റെ അടയാളമാണെന്ന് ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group