ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജം: മീഡിയാ കമ്മീഷൻ

ഏകീകൃത സിവിൽ കോഡിനെ സീറോമലബാർസഭ സ്വാഗതം ചെയ്തു എന്ന വിധത്തിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തികച്ചും വാസ്തവവിരുദ്ധവമാണെന്നും സീറോമലബാർസഭ പി.ആർ.ഒ.യും മീഡിയാ കമ്മിഷൻ സെക്രട്ടറിയുമായ ഫാ.ഡോ. ആന്റണി വടക്കേകര വി.സി വ്യക്തമാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group