സഭക്കെതിരെ ക്രൂരത തുടർന്ന് നിക്കരാഗ്വയിലെ ഭരണകൂടo; വിദേശവൈദികരെയും സന്യാസിനിമാരെയും രാജ്യത്തുനിന്നും നാടുകടത്തി

കത്തോലിക്കാ സഭയ്ക്കെതിരായ അടിച്ചമർത്തലുകൾ തുടർന്ന്
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ്
പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ
ഭരണകൂടo.

നിക്കരാഗ്വയിൽ സേവനം ചെയ്യുന്ന നിരവധി വിദേശപുരോഹിതരെയും
സന്യാസിനിമാരെയും ഭരണകൂടം നാടുകടത്തി.

നിക്കരാഗ്വൻ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊലിനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്തിരുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാരായ വൈദികരെയും സന്യാസിനിമാരെയും വിളിച്ചുകൂട്ടി. അതിനുശേഷം നിക്കരാഗ്വയിലെ ഭരണകൂടത്തിന്റെ ഒരു പ്രബോധന വീഡിയോ അവരെ കാണിച്ചു. എന്നിട്ടാണ് അവർക്കെതിരെ നടപടികളെടുത്തത് “ – മാർത്ത പട്രീഷ്യ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m