“അഗതികളുടെ അമ്മ”ക്ക് ഇന്ന് 113-ാം ജന്മവാർഷികം

കൽക്കട്ടയുടെ തെരുവീഥികളിൽ പാവപ്പെട്ടവർക്ക് വേണ്ടി ജീവിച്ചു മരിച്ച വി.മദർ തെരേസയുടെ 113-ാംജന്മവാർഷികം ഇന്ന്.

2016-ൽ തിരുസഭ വിശുദ്ധയായി പ്രഖ്യാപിച്ച മദർ തെരേസ ഓഗസ്റ്റ് 2 അല്‍ബേനിയയിലെ സ്‌കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു ജനിച്ചത്.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്.

അഗതികളുടെ അമ്മ എന്നാണ് മദർ തെരേസ അറിയപ്പെടുന്നത്.
1980-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയും അവർക്ക് ലഭിച്ചു.1979-ൽ മദർ തെരേസയ്ക്ക് 1979-ൽ ബൽസാൻ സമ്മാനവും ടെമ്പിൾടൺ, മഗ്‌സസെ പുരസ്‌കാരങ്ങളും ലഭിച്ചു.

മിഷണറീസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷൻ ആരംഭിച്ചത് മദർ തെരേസയാണ്.1928-ൽ അവളുടെ മാതാപിതാക്കളുടെ വീട് ഉപേക്ഷിച്ച്, ഇന്ത്യയിൽ മിഷനുകൾ നടത്തുന്ന സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോ എന്ന കന്യാസ്ത്രീകളുടെ ഒരു ഐറിഷ് കമ്മ്യൂണിറ്റിയിൽ ചേർന്ന മദറിനെ ഡബ്ലിനിലെ ഏതാനും മാസത്തെ പരിശീലനത്തിന് ശേഷം ഇന്ത്യയിലേക്ക് അയച്ചു. തുടർന്ന് 1931 മുതൽ 1948 വരെ കൊൽക്കത്തയിലെ ഒരു സ്കൂളിൽ പഠിപ്പിച്ചു. ഈ സമയത്ത് ദാരിദ്ര്യമനുഭവിക്കുന്ന ആളുകളുടെ കാഴ്ച മദർ തെരേസയെ വിഷമിപ്പിക്കുകയും ദരിദ്രരുടെ ഉന്നമനത്തിനായി സ്വയം സമർപ്പിക്കാൻ അങ്ങനെ അവർ തീരുമാനിക്കുകയും ചെയ്തു.അങ്ങനെ 1950 ഒക്‌ടോബർ 7-ന് അവർ മിഷനറീസ് ഓഫ് ചാരിറ്റി ഇന്നും പാവപ്പെട്ടവർക്കായി അവരുടെ മതമോ നിറമോ സമൂഹമോ നോക്കാതെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group