ചാന്ദ്രയാൻ 3 വീണ്ടും ആക്ടീവ് മോഡിലേക്ക്

സൂര്യപ്രകാശം നിലച്ചതോടെ രണ്ടാഴ്ച നീണ്ട സ്ലീപിങ് മോഡില്‍ നിന്ന് ചാന്ദ്രയാൻ-3 വീണ്ടും ആക്ടീവ് മോഡിലേക്ക്.

ചന്ദ്രയാൻ-3 ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സൂര്യപ്രകാശം നിലച്ചതോടെയാണ് ചന്ദ്രയാൻ ദൗത്യം താല്‍ക്കാലികമായി നിശ്ചലമായത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ രണ്ടാഴ്ച പകലാണെങ്കില്‍ രണ്ടാഴ്ച രാത്രിയായിരിക്കും.

16-17 തീയതികളിലായിരിക്കും ചന്ദ്രനില്‍ സൂര്യോദയമുണ്ടാകുകയെന്നും ആ സമയം വീണ്ടും ചന്ദ്രയാൻ പ്രവര്‍ത്തിച്ച്‌ തുടങ്ങുമെന്നുമായിരുന്നു ഐഎസ്‌ആര്‍ഒ പറഞ്ഞിരുന്നത്. ഈ ദിവസങ്ങള്‍ നിര്‍ണായകമാണ്. ചന്ദ്രോപരിതലത്തിലെ രാത്രിയിലുണ്ടാകുന്ന കൊടും തണുപ്പിനെ അതിജീവിച്ചാണ് ലാൻഡറും റോവറും വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നത്.

ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. അന്ന് ചന്ദ്രനില്‍ സൂര്യനുദിച്ച്‌ രണ്ട് ദിവസത്തിന് ശേഷമായിരുന്നു ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തത്. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തില്‍ 12 ദിവസം മാത്രമാണ് ലാൻഡറിനും റോവറിനും സമയം ലഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group